+

ഒരു വര്‍ഷം താന്‍ ചെയ്ത ആറോളം സിനിമകള്‍ പരാജയപ്പെട്ടതോടെ ഭയപ്പെട്ടു ; പ്രിയങ്ക

മുംബൈ നഗരം തന്നെ എന്റെ മനസ്സിലൊരു പേടിസ്വപ്നമായി മാറി.

തുടക്കകാലത്ത് ബോളിവുഡില്‍ നിന്ന് നേരിട്ട പരാജയങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ഒരു വര്‍ഷം താന്‍ ചെയ്ത ആറോളം സിനിമകള്‍ പരാജയമായി എന്നും നെപ്പോ കിഡ് അല്ലാത്തതിനാല്‍ ആ സാഹചര്യം തന്നെ ഭയപ്പടുത്തിയെന്നും പ്രിയങ്ക പറഞ്ഞു. 

'ഒരു വര്‍ഷം ആറ് സിനിമകള്‍ ചെയ്തു, അതെല്ലാം തകര്‍ന്നുപോയി. സിനിമാമേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത പശ്ചാത്തലത്തില്‍നിന്ന് വന്നതിനാല്‍, നെപ്പോ കിഡ് അല്ലാത്തതിനാല്‍, ആ സാഹചര്യം പേടിപ്പെടുത്തുന്നതായിരുന്നു. മുംബൈ നഗരം തന്നെ എന്റെ മനസ്സിലൊരു പേടിസ്വപ്നമായി മാറി. സിനിമാകുടുംബങ്ങളില്‍നിന്നുള്ള കുട്ടികളെ പിന്തുണയ്ക്കുന്ന സുരക്ഷാകവചം എനിക്കുണ്ടായിരുന്നില്ല. ശരിക്കുമൊരു അനിശ്ചിതാവസ്ഥ', പ്രിയങ്കയുടെ വാക്കുകള്‍.
2008 നുമുമ്പായിരുന്നു അതെന്നും എന്നാല്‍ 'ഫാഷന്‍' എന്ന സിനിമ റിലീസായതോടെ തന്റെ ജീവിതം മാറിമറിഞ്ഞെന്നും പ്രിയങ്ക വെളിപ്പെടുത്തുന്നു. 'ആ സമയത്ത് ജോലി നിരസിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഓപ്ഷനായിരുന്നില്ല. കിട്ടിയ റോളുകളെല്ലാം ചെയ്തു. നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടു. നിരന്തരമായ സമ്മര്‍ദ്ദവും കരിയര്‍ തകര്‍ച്ചയെക്കുറിച്ചുള്ള ഭയവും സിനിമാലോകത്തിനുള്ളില്‍ പുതിയ വഴികള്‍ തേടാന്‍ പ്രേരിപ്പിച്ചു. തിരിച്ചടികളുടെ ഈ ഘട്ടം സ്വയം പുനര്‍നിര്‍മ്മിക്കാനുള്ള പ്രേരണയായി. നിര്‍മാണത്തിലേക്ക് കടക്കുകയും ഏറ്റെടുത്ത പദ്ധതികളെക്കുറിച്ച് കൂടുതല്‍ ബോധപൂര്‍വമായ തിരഞ്ഞെടുപ്പുകള്‍ നടത്തുകയും ചെയ്തു', പ്രിയങ്കയുടെ വാക്കുകള്‍.

facebook twitter