+

ബിഎസ്എഫില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍; 1121 ഒഴിവുകളിലേക്ക് പ്ലസ്ടുക്കാര്‍ക്ക് അവസരം

അതിര്‍ത്തി രക്ഷാ സേനയായ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന് കീഴില്‍ (ബിഎസ്എഫ്) ജോലി നേടാന്‍ അവസരം. ഹെഡ്‌കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍/  റേഡിയോ മെക്കാനിക്) തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.

അതിര്‍ത്തി രക്ഷാ സേനയായ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന് കീഴില്‍ (ബിഎസ്എഫ്) ജോലി നേടാന്‍ അവസരം. ഹെഡ്‌കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍/  റേഡിയോ മെക്കാനിക്) തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 1121 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

അവസാന തീയതി: സെപ്റ്റംബര്‍ 23

തസ്തികയും & ഒഴിവുകളും

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF) ന് കീഴില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍/ റേഡിയോ മെക്കാനിക്) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 1121. 

പ്രായപരിധി

18 വയസ് മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒബിസി, എസ്.ടി, എസ്.ടി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. 

യോഗ്യത

ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍/ മെക്കാനിക്)

പ്ലസ് ടു വിജയിച്ചിരിക്കണം. 

(ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം. മൊത്തം 60 ശതമാനം മാര്‍ക്കോടെ വിജയം)

അല്ലെങ്കില്‍ എസ്.എസ്.എല്‍.സി വിജയം. കൂടെ റേഡിയോ ആന്റ് ടെലിവിഷന്‍/ ഇലക്ട്രോണിക്‌സ് / കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ്/ അസിസ്റ്റന്റ് ഡാറ്റ പ്രിപ്പറേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍/ ഇലക്ട്രീഷ്യന്‍/ ഫിറ്റര്‍ തുടങ്ങിയ ട്രേഡുകളില്‍ ഐടി ഐ യോഗ്യത നേടിയിരിക്കണം. 

ഫിസിക്കല്‍ 

ഉദ്യോഗാര്‍ഥികള്‍ക്ക് മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണം. 

പുരുഷന്‍മാര്‍ക്ക് 168 സെ.മീ ഉയരവും, 80-85 സെ.മീ നെഞ്ചളവും ഉണ്ടായിരിക്കണം. 

സ്ത്രീകള്‍ക്ക് 157 സെ.മീ ഉയരം ഉണ്ടായിരിക്കണം. 

തെരഞ്ഞെടുപ്പ്

ഫിസിക്കല്‍ എഫിഷ്യന്‍സി, ഫിസിക്കല്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. ശേഷം കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും, സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടക്കും. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വനിതകള്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാര്‍ഥികള്‍ ബിഎസ് എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ പൂര്‍ത്തിയാക്കുക.

വെബ്‌സൈറ്റ്: https://reclt.bsf.gov.in,

facebook twitter