+

ഉമാ തോമസിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്ന് മന്ത്രി വീണാ ജോര്‍ജ്

എംഎല്‍എ ബെഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍ ഇരുന്നുവെന്ന് മന്ത്രി പറഞ്ഞു

ഉമാ തോമസിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എംഎല്‍എയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ടാണ് ആരോഗ്യസ്ഥിതിയിലെ ശുഭവാര്‍ത്ത മന്ത്രി അറിയിച്ചത്.

എംഎല്‍എ ബെഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍ ഇരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇന്‍ഫെക്ഷന്‍ കൂടിയിട്ടില്ല എന്നത് ആശ്വാസകരമാണ്. അടുത്ത ഒരാഴ്ച കൂടി എംഎല്‍എ ഐസിയുവില്‍ തുടരുമെന്നും മകനോട് നിയമസഭാ സമ്മേളനത്തെക്കുറിച്ച് സംസാരിച്ചെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Trending :
facebook twitter