കണ്ണിന് താഴേയുള്ള കറുപ്പ് നിറം മാറുന്നില്ലേ? ഇതാ ചില പൊടിക്കെെകൾ

09:25 PM Dec 18, 2024 | Neha Nair

 


പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് കീഴില്‍ കറുപ്പ് നിറം വരാം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിവയൊക്കെ ഇതിനു കാരണമാവാറുണ്ട്. സൂര്യകിരണങ്ങളോ കമ്പ്യൂട്ടർ, ടിവി സ്ക്രീനിൽ നിന്നുള്ള നീല രശ്മികളോ അമിതമായി ഏൽക്കുന്നതും പ്രായമാകുന്നതിന് അനുസരിച്ച് ശരീരത്തിൽ സംഭവിക്കുന്ന ജനിതകമാറ്റങ്ങളും ഇതിന് കാരണമാവാറുണ്ട്. 


കൺത്തടത്തിലെ കറുപ്പുനിറം സ്ത്രീകളെ ഏറെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പല കാരണങ്ങൾ കൊണ്ടും കണ്ണിന് കീഴിൽ കറുപ്പ് നിറം വരാം. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ്  എന്നിവയൊക്കെ ഇതിനു കാരണമാവാറുണ്ട്. സൂര്യകിരണങ്ങളോ കമ്പ്യൂട്ടർ, ടിവി സ്ക്രീനിൽ നിന്നുള്ള നീല രശ്മികളോ അമിതമായി ഏൽക്കുന്നതും പ്രായമാകുന്നതിന് അനുസരിച്ച് ശരീരത്തിൽ സംഭവിക്കുന്ന ജനിതകമാറ്റങ്ങളും ഇതിന് കാരണമാവാറുണ്ട്.

Trending :

പ്രായമാകുന്നതിന് അനുസരിച്ച് ചർമ്മത്തിന്റെ കൊളോജനും എലാസ്റ്റിനും നഷ്ടപ്പെടുന്നു. ഇതുവഴി കൺതടത്തിലെ ചർമ്മം വരണ്ടതാവാനും ചുളിവുകൾ വീഴാനും കാരണമാകുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നിരന്തരം പുറന്തള്ളുകയും അവ നിങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കാൻ സൂക്ഷിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ദൈനംദിന ഉപഭോഗത്തിൽ കുറഞ്ഞത് 10-12 ഗ്ലാസ് വെള്ളം കുടിക്കുക.

കൺത്തടത്തിലെ കറുപ്പുനിറം മാറാൻ ഇതാ ചില മാർ​ഗങ്ങൾ.

വെള്ളരിക്ക

വെള്ളരിക്കയിൽ ആസ്ട്രിജെന്റ് ഗുണങ്ങളുമുണ്ട്. വെള്ളരിക്ക കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇവ 10 മിനിറ്റ് കണ്ണുകൾക്ക് മുകളിൽ വയ്ക്കുക. വെള്ളരിക്ക ജ്യൂസ് കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങാണ് മറ്റൊരു പരിഹാരം. ആസ്ട്രിജെന്റ് ഗുണങ്ങളുള്ള എൻസൈമുകൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഇത് കൺത്തടങ്ങളുടെ വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ദിവസവും 10 മിനിറ്റ് കൺപോളകൾക്ക് മുകളിൽ പുരട്ടി ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

കട്ടൻ ചായ 

നന്നായി തണുത്ത കട്ടൻ ചായ പഞ്ഞിയിൽ മുക്കി കണ്ണിനു മുകളിൽ വയ്ക്കുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക. കറുപ്പു നിറം മാറി കണ്ണിനു തിളക്കമേറാൻ ഇത് സ​ഹായകമാണ്. 

തക്കാളി ജ്യൂസ്

തക്കാളിനീരു കൺപോളകൾക്ക് മുകളിൽ പുരട്ടിയ ശേഷം കഴുകി കളയുന്നതും കൺതടത്തിലെ കറുപ്പു നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി. ഇത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കുന്നു.

റോസ് വാട്ടർ

കോട്ടൺ തുണിയോ പഞ്ഞിയോ നല്ല കട്ടിയിൽ മുറിച്ചെടുക്കുക. ഇത് റോസ് വാട്ടറിൽ മുക്കി അടഞ്ഞ കണ്ണിനു മുകളിൽ വച്ചു കിടക്കുക. കണ്ണിനു താഴെയുള്ള പാടുകൾ മാറും എന്നു മാത്രമല്ല നല്ല ഉന്മേഷവും ലഭിക്കും.