+

കുടലിന്റെ ആരോഗ്യം മോശമാണോ? ലക്ഷണങ്ങള്‍ അറിയാം

കുടലിന്റെ ആരോഗ്യം മോശമാണോ? ലക്ഷണങ്ങള്‍ അറിയാം


കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് പങ്കുവയ്ക്കുകയാണ് ഡോ. വിശാഖ. ഇന്‍സ്റ്റഗ്രാമിലൂടെ ഡോക്ടര്‍ പങ്കുവച്ച സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ ആണ് കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ ആദ്യത്തെ സൂചന. പതിവായുള്ള ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾ ചിലപ്പോള്‍ നിങ്ങളുടെ കുടൽ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതിന്‍റെ സൂചനയാകാം.

2. തെറ്റായ ഭക്ഷണക്രമം മൂലമുണ്ടായ ഈ അനാരോഗ്യകരമായ കുടല്‍ ടൈപ്പ് 1 പ്രമേഹം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ), സോറിയാസിസ് തുടങ്ങിയ ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ സാധ്യതയെ വര്‍ധിപ്പിക്കാം.

3. നിങ്ങൾക്ക് വലിയ രീതിയില്‍ പഞ്ചസാരയോട് ആസക്തി അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതും ചിലപ്പോള്‍ നിങ്ങളുടെ കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാകാം.

4.  കുടലിന്റെ ആരോഗ്യം നല്ലതല്ലെങ്കില്‍, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും.

5. നമ്മുടെ രോഗപ്രതിരോധ കോശങ്ങളുടെ 70 ശതമാനവും  കുടലിലാണ് വസിക്കുന്നത്. അതിനാല്‍ രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതും വയറിന്‍റെ അനാരോഗ്യകരമായ അവസ്ഥയുമായി ബന്ധപ്പെട്ടരിക്കുന്നു.

6. കുടലും തലച്ചോറും തമ്മിൽ ബന്ധമുണ്ട്. കുടലിന്‍റെ ആരോഗ്യം മോശമായാല്‍‌ അത് ഉത്കണ്ഠ പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

 

facebook twitter