+

ചർമത്തിന് നല്ല നിറം വയ്ക്കാൻ ഇതാ ഒരു ഡ്രിങ്ക്

ചർമത്തിന് നല്ല നിറം വയ്ക്കാൻ ഇതാ ഒരു ഡ്രിങ്ക്

ചേരുവകൾ

•റാഗി - 2 ടേബിൾ സ്പൂൺ  

•കറുവപ്പട്ട പൊടി - 1/2 ടീസ്പൂൺ

•വെള്ളം - 1 കപ്പ്

•പാല് - 1 കപ്പ്

•ഈന്തപ്പഴം - 4

•ചണവിത്ത് - 1 ടേബിൾസ്പൂൺ

•ബീറ്റ്റൂട്ട് - ഒരു ചെറിയ കഷ്ണം

•പഴം - 1

•ബദാം - 15 എണ്ണം

•ചിയ സീഡ് - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

•ബദാം കുറച്ച് വെള്ളത്തിൽ കുതിർത്തി വയ്ക്കുക.

•മറ്റൊരു പാത്രത്തിൽ ചിയ സീഡും കുറച്ചു വെള്ളത്തിൽ കുതിർത്തി വയ്ക്കുക.

•പാല് തിളപ്പിച്ചതിനുശേഷം ചൂടാറാനായിട്ട് മാറ്റിവയ്ക്കാം.

•മറ്റൊരു പാത്രത്തിൽ റാഗി പൊടിയും, കറുവപ്പട്ട പൊടിയും, വെള്ളവും കട്ടയില്ലാതെ കലക്കിയതിനുശേഷം നന്നായി കുറുക്കി എടുക്കുക. ഇതും ചൂടാറാൻ ആയിട്ട് മാറ്റിവയ്ക്കാം.

•മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് കുതിർത്തിവെച്ച ബദാമും, ചൂടാറിയ റാഗിയും, കുരു കളഞ്ഞ ഈന്തപ്പഴവും, ബീറ്റ്റൂട്ടും, പഴവം,

ചണവിത്തും ചേർത്ത് നന്നായി അരച്ചെടുക്കുക.

•ശേഷം പാലും കൂടെ ചേർത്ത് വീണ്ടും അടിച്ചെടുക്കുക ഇത് ഗ്ലാസ്സിലേക്ക് ഒഴിച്ചതിനു ശേഷം കുതിർന്നുവന്ന ചിയ സീഡ് കുറച്ച് എടുത്ത് ഇതിനകത്തേക്ക് ഇട്ട് കലക്കിയെടുക്കുക. ശേഷം മുകളിൽ കുറച്ചുകൂടെ നട്സ് വിതറി കൊടുത്തതിനു ശേഷം വിളമ്പാം.

facebook twitter