ക്യാരറ്റ് കൊണ്ട് ഒരു ഹെൽത്തി ജ്യൂസ്

10:00 AM May 24, 2025 | Kavya Ramachandran

ആവശ്യമായ ചേരുവകൾ…
ക്യാരറ്റ് – 2 എണ്ണം
ഓറഞ്ച് – 2 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പഞ്ചസാര / തേൻ ആവശ്യത്തിന്
ഐസ് ക്യൂബ്‌സ്- ആവശ്യത്തിന്
വെള്ളം – 1 കപ്പ്

ഇനി ജ്യൂസ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം…
ക്യാരറ്റ് തൊലികളഞ്ഞ് നന്നായി കഴുകിയെടുക്കുക.ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഓറഞ്ച്, തൊലിയും കുരുവും കളഞ്ഞ് എടുക്കുക. മിക്‌സിയുടെ ജാറിലേക്ക് കാരറ്റ്, ഓറഞ്ച്, ഇഞ്ചി, പഞ്ചസാര, ഐസ് ക്യൂബ്‌സ് ,വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഒരു അരിപ്പയിലൂടെ ഇതൊന്നു അരിച്ചെടുക്കുക. കാരറ്റ് ഓറഞ്ച് ജ്യൂസ് റെഡിയായി…