ഒമാനിൽ ശക്തമായ മഴ

07:46 PM Jun 20, 2025 | AVANI MV

മസ്കത്ത്: ഒമാനിൽ ശക്തമായ മഴ. അൽ ദാഹിറ ​ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ഇന്നലെ കനത്ത മഴയാണ് പെയ്തത്. യാംഖുൽ വിലായത്തിലെ അൽ വുഖ്ബയിൽ മഴയോടൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടായിരുന്നു. കനത്ത മഴ ലഭിച്ചതോടെ പ്രദേശത്തെ വാദികൾ നിറഞ്ഞൊഴുകുകയും ചെയ്തു.

ഹാലി, വാദി അൽ ഹറേം ​ഗ്രാമപ്രദേശങ്ങളിലും ഇബ്രി വിലായത്തിലെ അൽ ഹജ്ർ, അൽ ഷുഹും എന്നിവിടങ്ങളിലും മഴ ലഭിച്ചു. വാദികൾ നിറഞ്ഞൊഴുകയും ചെയ്തു. മഴയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.