കൊച്ചി: വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ കനക്കാൻ സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് . സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും.
അടുത്ത 3 മണിക്കൂറിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Trending :
മെയ് ആറിന് പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ഏഴിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലേർട്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.