യുഎഇയില്‍ കനത്ത കാറ്റും മഴയും

12:33 PM Dec 19, 2025 | Suchithra Sivadas

യുഎഇയില്‍ ഏതാനും ദിവസമായി തുടരുന്ന കാറ്റും മഴയും ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് വിദൂര ജോലിക്ക് അനുമതി. ജോലി സ്ഥലത്ത് നേരിട്ട് ഹാജരാകേണ്ട അത്യാവശ്യ സേവന വിഭാഗത്തില്‍പ്പെട്ടവര്‍ക്കൊഴികെ വിദൂര ജോലി നല്‍കാനാണ് നിര്‍ദ്ദേശം.

സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും വിദൂര ജോലിക്ക് അനുമതി നല്‍കാന്‍ മാനവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം നിര്‍ദ്ദേശിച്ചു. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു ഓണ്‍ലൈന്‍ ക്ലാസിന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു.