മുംബൈയില്‍ കനത്ത മഴ; മണ്ണിടിച്ചിലില്‍ രണ്ടു മരണം

08:38 AM Aug 16, 2025 | Suchithra Sivadas

മുംബൈയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിക്രോളിയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മുംബൈയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താനെ, പാല്‍ഘര്‍, രത്‌നഗിരി, റായിഗഡ് തുടങ്ങിയ സമീപ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നു. ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലും റെയില്‍വേ ട്രാക്കുകളിലും വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.