സൗദി അറേബ്യയില്‍ കാലാവസ്ഥ മുന്നറിയിപ്പ്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കനത്തതോ നേരിയതോ ആയ മഴയുണ്ടാകുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മക്കയിലെ ചില പ്രദേശങ്ങള്‍, റിയാദ്, മദീന, തബൂക്ക്, ഹെയില്‍, ഖാസിം, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി, അല്‍ ജൗഫ്, അല്‍ ബഹ, അസിര്‍ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത് വെള്ളിയാഴ്ച വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇന്ന് കനത്ത മഴയെതുടര്‍ന്ന് എല്ലാ സ്‌കൂളുകള്‍ക്കും മക്ക എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.