തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കാം

08:00 AM Jul 06, 2025 | Kavya Ramachandran

1. ബദാം 

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ നട്സാണ് ബദാം. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. 

2. സൂര്യകാന്തി വിത്തുകള്‍

വിറ്റാമിന്‍ ഇ അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാനും തലമുടി വളരാനും സഹായിക്കും. 

3. ചീര

വിറ്റാമിന്‍ ഇയും സിയും മഗ്നീഷ്യവും ഫോളേറ്റും അയേണും മറ്റ് പോഷകങ്ങളും അടങ്ങിയ ചീര ശരീരത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ ഗുണം ചെയ്യും.

4. അവക്കാഡോ

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ അവക്കാഡോ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.   

5. പപ്പായ 

പപ്പായയിലും വിറ്റാമിന്‍ ഇയും സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.