+

ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്ടർ താഴ്ന്ന ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം

ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്ടർ താഴ്ന്ന ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം

തിരുവനന്തപുരം : ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ ഹെലികോപ്ടർ താഴ്ന്ന ഹെലിപ്പാഡിന് ചെലിവായത് 20 ലക്ഷം. മൂന്ന് താത്കാലിക ഹെലിപാഡ് തയാറാക്കാനാണ് 20.7 ലക്ഷം ചെലവായത്. ബില്ല് പൊതുമരാമത്ത് വകുപ്പ് വകുപ്പ് സർക്കാറിന് ഭരണാനുമതിക്കായി സമർപ്പിച്ചതോടെയാണ് തുക പുറത്തുവന്നത്.

ശബരിമല ദർശനമടക്കം നാലു ദിവസത്തെ സന്ദർശനത്തിനായിട്ടായിരുന്നു രാഷ്ട്രപതി കേരളത്തിലെത്തിയത്. തലേന്ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതി ഒക്ടോബർ 22 ബുധനാഴ്ച രാവിലെ 8.40ന് ശബരിമല സന്ദർശനത്തിനായി ഹെലികോപ്ടറിൽ വന്നിറങ്ങുകയായിരുന്നു. ഹെലികോപ്ടർ നിലക്കലിൽ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഹെലിപാഡ് തയാറാക്കി കോൺക്രീറ്റ് ചെയ്തിരുന്നത്. കോൺക്രീറ്റ് പ്രതലം ഉറക്കാത്തതാണ് ടയർ താഴ്ന്നു പോകാനിടയാക്കിയത്.

facebook twitter