ചോറിനൊപ്പം ഒഴിച്ചുകൂട്ടാൻ സ്വാദേറും കറി ഇതാ

03:45 PM Jul 09, 2025 | AVANI MV

വെള്ളരിക്ക ചെറുതായി അരിഞ്ഞത് ഒരു കപ്പ് 4 പച്ചമുളക് ,മഞ്ഞൾ പൊടിയും ഉപ്പുമിട്ട് വേവിക്കുക. അര കപ്പ് തേങ്ങയും മൂന്ന് അല്ലി വെളുത്തുള്ളിയും അര tspn നല്ല ജീരകവും മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ അരക്കുക. ഇതിൽ ഒന്നര കപ്പ് തൈര് ചേർത്ത് മിക്സിയിൽ ഒന്ന് കറക്കി എടുക്കുക. ഇത് വേവിച്ച വെള്ളരിക്കയിൽ ചേർത്ത് ഒന്ന് ചൂടാക്കുക. ( തിളക്കണ്ട ) .ഇതിലേക്ക് കടുക്, ഉലുവ, ചുവന്ന മുളക്, വേപ്പില താളിച്ച് ഒഴിക്കുക.