
കീം റാങ്ക് പട്ടികയിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിൽ വേണ്ട തുടർനടപടികൾ കോടതി വിധി ലഭിച്ചതിനു ശേഷം ബന്ധപ്പെട്ടവരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി.
പല തലങ്ങളിൽ ഉയർന്ന പരാതികളെ തുടർന്നാണ് ഏകീകരണ നടപടികൾക്കുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചതും എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുന്ന രീതിയിൽ മന്ത്രിസഭയുടെ അനുമതിയോടെ തീരുമാനമുണ്ടായതും. കീം പരീക്ഷ എഴുതിയ കുട്ടികൾക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ എ ഐ സി ടി ഇ നിഷ്കർഷിച്ചിട്ടുള്ള സമയക്രമത്തിൽത്തന്നെ പ്രവേശനനടപടികൾ പൂർത്തീകരിക്കാൻ പാകത്തിൽ എൻട്രൻസ് പരീക്ഷാ കൺട്രോളറുടെ കാര്യാലയം നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.