
തിരുവനന്തപുരം: തലസ്ഥാനത്ത് നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ചെമ്പഴന്തി ആനന്ദേശ്വരത്താണ് ഇന്ന് പുലർച്ചെ മുതൽ തെരുവുനായ ആക്രമണം നടന്നത്.
സംഭവത്തിൽ ആറോളം പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. അത്സമയം നായയ്ക്ക് പേവിഷബാധ ഉള്ളതായി സംശയമുണ്ട്. മറ്റ് തെരുവ് നായകളെയും ഇതേ നായ കടിച്ചിട്ടുണ്ട്.