+

സന്നിധാനത്തെ കാണിക്ക പണം എണ്ണുന്ന ഭണ്ഡാരം മുറിയിൽ ഐ.ജി കയറിയ സംഭവം ; ഹൈക്കോടതിക്ക് റിപ്പോർട്ട് നല്കി സ്പെഷ്യൽ കമീഷണർ

സന്നിധാനത്ത് കാണിക്ക പണം എണ്ണുന്ന ഭണ്ഡാരത്തിൽ ഐ.ജി കയറിയ സംഭവത്തിൽ സ്പെഷ്യൽ കമീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നല്കി. ഭണ്ഡാരം സ്പെഷ്യൽ ഓഫീസർ അറിയിച്ചതനുസരിച്ച്

ശബരിമല : സന്നിധാനത്ത് കാണിക്ക പണം എണ്ണുന്ന ഭണ്ഡാരത്തിൽ ഐ.ജി കയറിയ സംഭവത്തിൽ സ്പെഷ്യൽ കമീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നല്കി. ഭണ്ഡാരം സ്പെഷ്യൽ ഓഫീസർ അറിയിച്ചതനുസരിച്ച് എക്സിക്യൂട്ടീവ് ഓഫീസർ സ്പെഷ്യൽ കമ്മീഷണർ ആർ.ജയകൃഷ്ണന് റിപ്പോർട്ട് നല്കിയിരുന്നു.

No more ghee sales in Sabarimala chief minister's room: High Court bans it

ഡിസംബർ 11 ന് രാവിലെ 9 ന് ഐ.ജി.ശ്യാം സുന്ദറിൻ്റെ നേതൃത്വത്തിൽ യൂണിഫോമിലും സിവിൽ വേഷത്തിലും പോലീസ് ഉദ്യോഗസ്ഥർ ഭണ്ഡാരം മുറിയിൽ യാതൊരു കാരണവുമില്ലാതെ മുൻകൂർ അറിയിപ്പ് നല്കാതെ പ്രവേശിച്ചെന്ന ഭണ്ഡാരം സ്പെഷ്യൽ ഓഫീസറിൽ നിന്ന് റിപ്പോർട്ട് ലഭിച്ചു. ഭണ്ഡാരത്തിൽ കയറിയ സം‌ഭവം വളരെ ഗൗരവമുള്ളതാണെന്നും ഭാവിയിൽ ഇത് ഒഴിവാകണ്ടതാണെന്നും സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഈ വിഷയത്തിൽ ആവിശ്യമായ നിർദ്ദേശം പുറപ്പെടുവിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

facebook twitter