+

സർക്കാരിന് തിരിച്ചടി ; സിസാതോമസിന് വിമരമിക്കൽ ആനുകൂല്യം രണ്ടാഴ്ചക്കകം നൽകണമന്ന് ഹൈകോടതി

ഡിജിറ്റൽ സർവകലാശാല താൽക്കാലിക വി സി ഡോ. സിസ തോമസിന്റെ ഹർജിയിൽ സർക്കാരിന് തിരിച്ചടി. പെൻഷൻ ഉൾപ്പെടെ രണ്ടാഴ്ചയ്ക്കകം എല്ലാ വിരമിക്കൽ ആനുകൂല്യവും നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കൊച്ചി : ഡിജിറ്റൽ സർവകലാശാല താൽക്കാലിക വി സി ഡോ. സിസ തോമസിന്റെ ഹർജിയിൽ സർക്കാരിന് തിരിച്ചടി. പെൻഷൻ ഉൾപ്പെടെ രണ്ടാഴ്ചയ്ക്കകം എല്ലാ വിരമിക്കൽ ആനുകൂല്യവും നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സിസ തോമസിന്റെ പെൻഷൻ ഉൾപ്പെടെയുള്ള വിരമിക്കൽ ആനുകൂല്യങ്ങളാണ് തടഞ്ഞുവെച്ചിരുന്നത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുസ്താഖ്, ജോൺസൺ ജോൺ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.

അതേസമയം, സിസ തോമസിന്റെ ഹർജിയിൽ സർക്കാരിന് നേരിടേണ്ടി വന്നത് കോടതിയുടെ അതിരൂക്ഷ വിമർശനമാണ്. ജീവനക്കാരുടെ ആനുകൂല്യം ഉൾപ്പെടെയുള്ളവയിൽ അവർ വിരമിക്കുന്നതിന് മുൻപ് തന്നെ സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു. രണ്ട് വർഷമായി സിസ തോമസിന്റെ ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ എന്താണ് അന്വേഷിച്ചുകൊണ്ടിരുന്നതെന്നും കോടതി ചോദിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ആനുകൂല്യങ്ങൾ നൽകണമെന്നും ഉത്തരവിൽ പറയുന്നു.

മുൻപ് സിസ തോമസിനെതിരായ സർക്കാരിന്റെ ഹർജി സുപ്രീം കോടതിയും തള്ളിയിരുന്നു. സിസ തോമസിനെതിരായ നടപടിയിൽ ഹൈക്കോടതി കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ഡോക്ടർ എം എസ് രാജശ്രീയെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് ഗവർണർ സിസ തോമസിനെ കെടിയു വി സി സ്ഥാനത്തേക്ക് നിയമിച്ചത്. നിയമനം ചട്ടവിരുദ്ധം എന്നായിരുന്നു സർക്കാർ നിലപാട്. സിസ തോമസ് വിരമിച്ച ശേഷം പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല.

Trending :
facebook twitter