കനത്ത ചൂടിൽ ഉത്തരേന്ത്യ . ദില്ലിയിൽ ഈ സീസണിലെ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ദില്ലിയിലും വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഉഷ്ണ തരംഗസാധ്യത മുന്നറിയിപ്പ് നൽകി. ദില്ലിയിൽ ഇന്നും യെല്ലോ അലർട്ട് തുടരും. അതേസമയം 42 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നും സൂചന. ഹരിയാന,പഞ്ചാബ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്.
ഏപ്രിലിൽ ഇന്ത്യയുടെ ഭൂരിഭാഗം ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയുടെ മധ്യ ഭാഗങ്ങളിലായിരിക്കും കൂടുതൽ സാധ്യത. പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലെ ചില ഭാഗങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഏപ്രിലിൽ സാധാരണ മുതൽ സാധാരണയിലും താഴെയുള്ള പരമാവധി താപനിലയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.