+

പുതിയ ആന്റി-ഹെയർ ഫാൾ ഷാംപൂ കാമ്പെയ്നുമായി ഹിമാലയ

കേശസംരക്ഷണവുമായി ബന്ധപ്പെട്ട പ്രകൃതി നൽകുന്ന ഏറ്റവും മികച്ച പരിഹാരം വാഗ്ദാനം ചെയ്യുന്ന പുതിയ ആന്റി-ഹെയർ ഫാൾ ഷാംപൂ കാമ്പെയ്നുമായി ഹിമാലയ വെൽനസ്.

കൊച്ചി: കേശസംരക്ഷണവുമായി ബന്ധപ്പെട്ട പ്രകൃതി നൽകുന്ന ഏറ്റവും മികച്ച പരിഹാരം വാഗ്ദാനം ചെയ്യുന്ന പുതിയ ആന്റി-ഹെയർ ഫാൾ ഷാംപൂ കാമ്പെയ്നുമായി ഹിമാലയ വെൽനസ്. 'കേശസംരക്ഷണത്തിന്റെ രാജാവ്' എന്നറിയപ്പെടുന്ന ഭൃംഗരാജ ഷാംപൂ ഉപയോഗിച്ച് മുടികൊഴിച്ചിലിന് പ്രകൃതിദത്തവും ഫലപ്രദവുമായ ഒരു പരിഹാരം കാമ്പെയ്‌നിലൂടെ മുന്നോട്ട് വെക്കുന്നു. ഹിമാലയയുടെ ആന്റി-ഹെയർ ഫാൾ ഭൃംഗരാജ ഷാംപൂ ഉപയോഗിച്ച് കേശസംരക്ഷണം സുരക്ഷിതവും വിശ്വസനീയവുമായി നേടാമെന്ന് സ്നേഹബന്ധത്തിന്റെ കണ്ണിലൂടെയാണ് കാമ്പെയ്ൻ കാണിച്ചുതരുന്നത്. 

പ്രകൃതിയിൽ അധിഷ്ഠിതമായ കേശ സംരക്ഷണ മാർഗ്ഗങ്ങൾ നൽകുന്നതിനുള്ള ഹിമാലയ വെൽനസിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും അവബോധം വർദ്ധിപ്പിക്കുന്നതിനുമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ രാജ്യവ്യാപകമായി കാമ്പെയ്ൻ പുറത്തിറങ്ങും.

facebook twitter