ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറുടെയും ഭാര‍്യയുടെയും മരണം; മകൻ അറസ്റ്റില്‍

04:11 PM Dec 17, 2025 |


പ്രമുഖ ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറെയും ഭാര‍്യ മിഷേലിനെയും ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇരുവരുടെയും മകനായ നിക് റെയ്നറെ (32) പൊലീസ് അറസ്റ്റ് ചെയ്തു.നിലവില്‍ നിക് റെയ്‌നർ ലോസ് ഏഞ്ചല്‍സ് കൗണ്ടി പൊലീസിന്‍റെ കസ്റ്റഡിയിലാണെന്നാണ് വിവരം.

ഇരുവരുടെയും മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇരുവരുടെയും മൃതദേഹത്തില്‍ കത്തിക്കൊണ്ടുണ്ടായ മുറിവുകള്‍ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നിക് റെയ്‌നറും റോബ് റെയ്നറും ഒരു പരിപാടിക്കിടെ തർക്കമുണ്ടായതായി കുടുംബ സുഹൃത്തുക്കള്‍ മാധ‍്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

മയക്കുമരുന്ന് ആസക്തി, വീടില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളുമായി നിക്ക് റീനർ വർഷങ്ങളായി പോരാടുകയായിരുന്നു. 15-ാം വയസ്സിലാണ് മയക്കുമരുന്നിന്റെ ഉപയോഗത്തെ തുടർന്ന് നിക്കിനെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്. ഈ അനുഭവങ്ങള്‍ ആസ്പദമാക്കിയാണ് നിക്ക് റീനറും പിതാവും ചേർന്ന് "ബിങ് ചാർളി" എന്ന സിനിമ രചിക്കുന്നത്.

വൈൻ ഹാരി മെറ്റ് സാലി, ദി പ്രിൻസസ് ബ്രൈഡ്, ദിസ് ഈസ് സ്പൈനല്‍ ടാപ്പ്, സ്റ്റാൻഡ് ബൈ മി, മിസ്‌റി, എ ഫ്യൂ ഗുഡ് മെൻ തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ റോബ് റീനർ സംവിധാനം ചെയ്തവയാണ്. 1970-കളിലെ പ്രശസ്ത ടിവി കോമഡി പരമ്ബരയായ "ഓള്‍ ഇൻ ദി ഫാമിലി "-ലെ മൈക്ക് "മീറ്റ്‌ഹെഡ്" സ്റ്റിവിക് എന്ന കഥാപാത്രത്തിലൂടെയാണ് റോബ് റീനർ നടൻ എന്ന നിലയില്‍ കൂടുതല്‍ അറിയപ്പെട്ടിരുന്നത്