ചിക്കൻ – 500 ഗ്രാം
സവാള 2 എണ്ണം
തക്കാളി 2 എണ്ണം
ഇഞ്ചി 1വലിയ കഷണം
വെളുത്തുള്ളി 10 അല്ലി
അണ്ടിപ്പരിപ്പ് 100 ഗ്രാം
കാശ്മീരി മുളകുപൊടി 3 ടീസ്പൂൺ
ബട്ടർ 100 ഗ്രാം
ഓയിൽ 2 ടീസ്പൂൺ
ഗരം മസാല 1/2 ടീസ്പൂൺ
കസൂരി മേത്തി 1/2 ടീസ്പൂൺ
ഫ്രഷ് ക്രീം 4 ടേബി
തയ്യാറാക്കുന്നവിധം
ആദ്യം ചിക്കനിൽ ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി കുറച്ച് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് അരമണിക്കൂറെങ്കിലും വയ്ക്കുക. അതിനുശേഷം അത് കുറച്ച് ബട്ടർ ഇട്ട് ഫ്രൈ ചെയ്തെടുക്കാം. അതിനുശേഷം മസാല റെഡിയാക്കാൻ ആയി കുറച്ച് ഓയിൽ ഒഴിച്ച് അതിൽ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഫ്രൈ ചെയ്യുക ഇതിലേക്ക് സവാള ചേർത്തു കൊടുക്കുക.
സവാള പച്ചമണം മാറി കഴിയുമ്പോൾ നേരത്തെ അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേർക്കാം. അതും ഉടഞ്ഞു കഴിയുമ്പോൾ എടുത്തു വെച്ചിരിക്കുന്ന 100 ഗ്രാം അണ്ടിപ്പരിപ്പ് ചേർത്ത് കൊടുക്കുക അതിനുശേഷം എടുത്തു വച്ചിരിക്കുന്ന ബാക്കി കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക