+

വീട്ടിൽ തയ്യാറാക്കാം കപ്പലണ്ടി മിഠായി

ആവശ്യമുള്ള സാധനങ്ങൾ നിലക്കടല -ഒരു കപ്പ് ശർക്കര - രണ്ട് നെയ്യ് -അൻപത് ഗ്രാം

കപ്പലണ്ടി മിഠായി

ആവശ്യമുള്ള സാധനങ്ങൾ

നിലക്കടല -ഒരു കപ്പ്
ശർക്കര - രണ്ട്
നെയ്യ് -അൻപത് ഗ്രാം
ഏലയ്ക്ക -അഞ്ച് എണ്ണം
തേങ്ങാപ്പാൽ - കാൽ കപ്പ്

തയ്യാറാക്കുന്ന വിധം
അരക്കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഉരുക്കി പാനിയാക്കി അരിച്ചെടുത്ത് ആറാൻ വയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് നിലക്കടലയിട്ട് മൂപ്പിച്ച് എടുക്കുക. ഈ നിലക്കടല തേങ്ങാപ്പാൽ അൽപ്പാൽപമായി ചേർത്ത് അരച്ചെടുക്കുക. ഒരു ചെറിയ ഉരുളി അടുപ്പിൽ വച്ച് ശർക്കര പാനി ഒഴിക്കുക. അതിൽ നിലക്കടല അരച്ചത് ചേർത്ത് ഇളക്കുക.

നന്നായി കുറുകി വരുമ്പോൾ നെയ്യ് ചേർക്കുക. അവസാനം ഏലക്കാ പൊടിച്ചതും ചേർത്ത് കൈകൊണ്ട് തൊട്ടാൽ ഒട്ടുന്ന പാകം ആകുമ്പോൾ ഒരു പരന്ന പാത്രത്തിൽ ഒഴിച്ച് തണുപ്പിച്ച് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് പയോഗിക്കാം.
 

facebook twitter