+

സ്റ്റൈലസ് പെന്നുമായി എഡ്ജ് 60 സ്റ്റൈലസ് പുറത്തിറക്കി മോട്ടറോള

സെഗ്‌മെന്റിലെ ആദ്യത്തെ ബിൽറ്റ്-ഇൻ സ്റ്റൈലസ് പെന്നുമായി മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് പുറത്തിറക്കി. എഐ സ്കെച്ച് ടു ഇമേജ്, സെഗ്‌മെന്റിലെ മികച്ച സോണി ലൈറ്റിയ 700സി 50എംപി ക്യാമറ, മോട്ടോ എഐ സവിശേഷതകൾ, 6.7” സൂപ്പർ എച്ച്ഡി 1.5കെ ഫ്ലാറ്റ് ഡിസ്‌പ്ലേ എന്നിവയെല്ലാം വരുന്നതാണ് എഡ്ജ് 60 സ്റ്റൈലസ്. ഒപ്പം, പ്രീമിയം വീഗൻ ലെതർ ഫിനിഷുള്ള നേർത്ത, ഭാരം കുറഞ്ഞ ഡിസൈനിൽ മികച്ച മിലിട്ടറി-ഗ്രേഡ് പരിരക്ഷ, ഐപി68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ തുടങ്ങിയ സവിശേഷതകളുമുണ്ട്.

തിരുവനന്തപുരം: സെഗ്‌മെന്റിലെ ആദ്യത്തെ ബിൽറ്റ്-ഇൻ സ്റ്റൈലസ് പെന്നുമായി മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് പുറത്തിറക്കി. എഐ സ്കെച്ച് ടു ഇമേജ്, സെഗ്‌മെന്റിലെ മികച്ച സോണി ലൈറ്റിയ 700സി 50എംപി ക്യാമറ, മോട്ടോ എഐ സവിശേഷതകൾ, 6.7” സൂപ്പർ എച്ച്ഡി 1.5കെ ഫ്ലാറ്റ് ഡിസ്‌പ്ലേ എന്നിവയെല്ലാം വരുന്നതാണ് എഡ്ജ് 60 സ്റ്റൈലസ്. ഒപ്പം, പ്രീമിയം വീഗൻ ലെതർ ഫിനിഷുള്ള നേർത്ത, ഭാരം കുറഞ്ഞ ഡിസൈനിൽ മികച്ച മിലിട്ടറി-ഗ്രേഡ് പരിരക്ഷ, ഐപി68 അണ്ടർവാട്ടർ പ്രൊട്ടക്ഷൻ തുടങ്ങിയ സവിശേഷതകളുമുണ്ട്.

സ്കെച്ചിംഗ്, ഫോട്ടോകൾ എഡിറ്റ് ചെയ്യൽ, കുറിപ്പ് എടുക്കൽ എന്നിവയെല്ലാം കൃത്യതയോടെ ചെയ്യുന്ന സ്റ്റൈലസ് പെന്നുമായി വരുന്ന മോട്ടറോള എഡ്ജ് 60 സ്റ്റൈലസിനു വെറും ₹21,999 മുതൽ വില ആരംഭിക്കുന്നു. 8 ജിബി റാം + 256 ജിബി സ്റ്റോറേജിൽ പാന്റോൺ സർഫ് ദി വെബ്, പാന്റോൺ ജിബ്രാൾട്ടർ സീ എന്നീ നിറങ്ങളിൽ എഡ്ജ് 60 സ്റ്റൈലസ് ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ, റീട്ടൈൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.

കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്ത് മഹല്ല് കോർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയും പൊതു സമ്മേളനവും കേന്ദ്ര സർക്കാറിന്റെ വഖഫ് നിയമത്തിനെതിരേയുള്ള താക്കീതായി മാറി. കൊടിയത്തൂരിൽ നിന്നും ആരംഭിച്ച് ചെറുവാടിയിൽ സമാപിച്ച റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു._

_ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടന്ന പൊതു സമ്മേളനത്തിന് കോർഡിനേഷൻ കമ്മറ്റി ചെയർമാൻ കെവി അബ്ദുറഹ്മാൻ അധ്യക്ഷനായി. ചെറുവാടി പുതിയോത്ത് മഹല്ല് ഖാളി  ഡോ:എംഎ അബ്ദുൾ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു. സിപി ചെറിയ മുഹമ്മദ്, എൻ അലി അബ്ദുള്ള, അഹമ്മദ് കുട്ടി മദനി, വൈത്തല അബൂബക്കർ, ജമാൽ ചെറുവാടി എന്നിവർ സംസാരിച്ചു. ട്രഷറർ എംഎ അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും കോർഡിനേറ്റർ കെസി അൻവർ നന്ദിയും പറഞ്ഞു.

  കൊടിയത്തൂരിൽ നിന്ന് ആരംഭിച്ച് ചെറുവാടിയിൽ സമാപിച്ച റാലിക്ക്  എം.എ അബ്ദുറഹ്മാൻ , മജീദ് മൂലത്ത് , കെ.എം അബ്ദുൽ ഹമീദ് , മജീദ് പുതുക്കുടി , ഉമർ പുതിയോട്ടിൽ  ,  കഴയിക്കൽ കെ.ടി ഹമീദ് , മജീദ് പുളിക്കൽ , കെ.വി നിയാസ് , എൻ കെ ഗഫൂർ , ടി.ടി അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.

facebook twitter