ചേരുവകൾ
ഉരുളക്കിഴങ്ങ് – 2 വലുത്
സവാള – 1 വലുത് അരിഞ്ഞത്
വെളുത്തുള്ളി – 1 ടീസ്പൂൺ അരിഞ്ഞത്
ഇഞ്ചി – 1 ടീസ്പൂൺ അരിഞ്ഞത്
പച്ചമുളക് – 3 കീറിയത്
കറിവേപ്പില – ആവശ്യത്തിന്
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് – 1 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
രണ്ടാം പാൽ – 2 കപ്പ്
ഒന്നാം പാൽ – 1/2 കപ്പ്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യമായി പാൻ അടുപ്പത്തുവെച്ച് വെളിച്ചെണ്ണ ഒഴിക്കുക. ശേഷം കടുക് ഇട്ട് പൊട്ടിച്ച് സവാള , വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക്, കറിവേപ്പില , അൽപ്പം ഉപ്പ് എന്നിവ ചേർത്ത് സവാള നന്നായി വഴറ്റുക. തുടർന്ന് മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കണ്. ഇനി ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേർക്കാം. തുടർന്ന് രണ്ടാം പാൽ ചേർത്ത് പത്ത് മുതൽ പന്ത്രണ്ട് മിനിറ്റ് വരെ അടച്ചു വച്ച് ഇതി വേവിക്കാം. അടുത്തതായി ഉപ്പ് ചേർത്ത് കറി നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ കൂടി ചേർക്കാം. ഇനി തീ ഓഫ് ചെയ്യാം.ഏറ്റവും ഒടുവിലായി അൽപ്പം കറിവേപ്പില കൂടി ഇതിലേക്ക് ചേർത്ത് നൽകാം.