തലമുടിക്ക് വീട്ടിൽ തയ്യാറാക്കാം ബദാം എണ്ണ

01:05 PM Sep 14, 2025 | Kavya Ramachandran
ചേരുവകൾ
    ബദാം
    വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ബദാം നന്നായി ഉണക്കിയെടുക്കാം. ഇത് പേസ്റ്റ് പരുവത്തിൽ അരച്ചെടക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ അല്ലെങ്കിൽ ആവണക്കെണ്ണ ചേർക്കാം.ഇത് വൃത്തിയുള്ള ഈർപ്പം കടക്കാത്ത മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി ഇത് അതിലേയ്ക്ക് ഒഴിച്ച് 15 മിനിറ്റ് ചൂടാക്കാം. ഇത് ബദാമിൻ്റെ എണ്ണ തെളിഞ്ഞു വരുന്നതിന് സഹായക്കും. കക്കൻ അടിഞ്ഞ എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ അടുപ്പണയ്ക്കാം. വൃത്തിയുള്ള ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഈ എണ്ണ അരിച്ചെടുക്കാം. ഈർപ്പം കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം. ആവശ്യാനസുരണം എടുത്ത് ഉപയോഗിക്കാം. 
തലമുടിക്ക് മാത്രമല്ല ചർമ്മത്തിനും ബദാം എണ്ണ
നറിഷിംഗ് ട്രീറ്റ്മെൻ്റ്
ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന പോഷകങ്ങളുടെ കലവറയാണ് ബദാം. അതിനാൽ രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് അൽപം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 
കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറം
ചർമ്മത്തിന് ദോഷം വരുത്തുന്ന രശ്മികളിൽ നിന്ന് സംരക്ഷണം നൽകാനും ചർമത്തിലെ പിഗ്മെന്റെഷൻ ഇല്ലാതാക്കാനും ഏറ്റവും നല്ല വഴിയാണ് ബദാം ഓയിൽ തടവുന്നത്. അതിലടങ്ങിയ വിറ്റാമിൻ ഇ യുടെ കൂടിയ അളവ് തന്നെ കാരണം.
മുഖം മനോഹരമായിരുന്നാലും കണ്ണുകൾക്ക് താഴെ ഇരുണ്ട നിറം പടർന്നാൽ അത് മുഴുവൻ ഭംഗിയെയും ബാധിക്കും. അതിനാൽ രാത്രി കിടക്കുന്നതിന് മുൻപ് ബദാം ഓയിൽ ഉപയോഗിക്കുന്നത് ഏറ്റവും നല്ലതാണ്. വിപണിയിൽ ലഭ്യമായ മിക്ക അണ്ടർ ഐ ക്രീമുകളിലും വിറ്റാമിൻ ആൽമണ്ട് ഓയിൽ പ്രധാന ചേരുവയാണ്. കണ്ണുകൾക്ക് ചുറ്റുമുള്ള ഡാർക്ക് സർക്കിളുകൾ, കണ്ണിന് താഴെ വീക്കം വരുന്ന അവസ്ഥ എന്നിവയെല്ലാം പരിഹരിക്കാൻ ഇതിനു സാധിക്കും