ഹണി റോസ് ചിത്രം റേച്ചല്‍ നാളെ തിയറ്ററിലേക്ക്

08:28 AM Dec 11, 2025 | Suchithra Sivadas

ഹണി റോസ് നായികയായി എത്തുന്ന റേച്ചല്‍ റിലീസിനൊരുങ്ങുകയാണ്. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷത്തിലാണ് ഹണി റോസ് എത്തുന്നത്. ഡിസംബര്‍ 12നാണ് സിനിമയുടെ റിലീസ്. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകളും പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു.


പാലായില്‍ നിന്നെത്തിയ വേട്ടക്കാരന്‍ പോത്തുപാറ ജോയിച്ചന്റെ മകള്‍ റേച്ചലായി കരിയറില്‍ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയില്‍ ഹണി റോസ് ഞെട്ടിക്കാനെത്തുന്ന 'റേച്ചല്‍' 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം കൂടിയാണിത്. മാതൃഭൂമി വിഷുപതിപ്പ് സാഹിത്യ മത്സരത്തില്‍ പുരസ്‌കാരം നേടിയ രാഹുല്‍ മണപ്പാട്ടിന്റെ ഇറച്ചികൊമ്പ് എന്ന കഥയെ ആസ്പദമാക്കിയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.