നിങ്ങൾ എന്റെ ഹണിമൂൺ കൂടി പ്ലാൻ ചെയ്യൂ’; നടി തൃഷ

08:29 PM Oct 13, 2025 | Kavya Ramachandran

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ മുഴുവൻ നടി തൃഷയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ്. നടി തൃഷ കൃഷ്ണൻ ഉടൻ വിവാഹിതയാകുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസം സിനിമാ ലോകെ ചർച്ച ചെയ്തത്.

ചണ്ഡീഗഢിലെ വ്യവസായിയാണ് വരൻ എന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഏറെക്കാലമായി ഇരുകുടുംബങ്ങൾക്കും അടുത്തറിയാമെന്നാണ് റിപ്പോർട്ടുകൾ. തൃഷയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചതായാണ് വിവരം.

ചണ്ഡീഗഢിലെ വ്യവസായിയാണ് വരൻ എന്നും ഏറെക്കാലമായി ഇരുകുടുംബങ്ങൾക്കും അടുത്തറിയാമെന്നുമായിരുന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. തൃഷയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ഈ വാർത്തകൾ വ്യാജമാണ് എന്ന് താരം തുറന്നുപറയുകയാണ് ഇപ്പോൾ. തന്റെ ജീവിതം പ്ലാൻ ചെയ്യുന്നവർ ഹണിമൂൺ കൂടി ഷെഡ്യൂൾ ചെയ്യണമെന്നും തൃഷ പരിഹസിച്ചു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വാർത്തകളിൽ പ്രതികരിക്കുകയായിരുന്നു താരം.

ആളുകൾ എന്റെ ജീവിതം എനിക്കു വേണ്ടി പ്ലാൻ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. അവർ ഹണിമൂൺ കൂടി ഷെഡ്യൂൾ ചെയ്യുന്നതിന് കാത്തിരിക്കുകയാണ് ഞാൻ എന്നാണ് തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.