+

മോർച്ചറിയിൽ നിന്നും ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചു വന്ന കണ്ണൂർ സ്വദേശി രോഗത്തിൽ നിന്ന് മോചിതനായി; ഉടൻ ആശുപത്രി വിടും

മോർച്ചറിയിൽ നിന്നും ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചു വന്ന കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ പവിത്രൻ ചികിത്സ പൂർത്തിയാക്കിയതിനു ശേഷം ജനുവരി 24 ന് ആശുപത്രി വിടും. മരിച്ചെന്ന് കരുതി മോർച്ചറിയിൽ മൃതദേഹമെന്ന ധാരണയിൽ സൂക്ഷിച്ച പവിത്രനാണ് കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ അറ്റൻഡർമാരുടെ ജാഗ്രതയിൽ രക്ഷപ്പെട്ടത്.

കണ്ണൂർ : മോർച്ചറിയിൽ നിന്നും ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചു വന്ന കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ പവിത്രൻ ചികിത്സ പൂർത്തിയാക്കിയതിനു ശേഷം ജനുവരി 24 ന് ആശുപത്രി വിടും. മരിച്ചെന്ന് കരുതി മോർച്ചറിയിൽ മൃതദേഹമെന്ന ധാരണയിൽ സൂക്ഷിച്ച പവിത്രനാണ് കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ അറ്റൻഡർമാരുടെ ജാഗ്രതയിൽ രക്ഷപ്പെട്ടത്. എ.കെ.ജി ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്ന പവിത്രനെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ഡിസ്ചാർജാകാൻ കഴിയുമായിരുന്നുവെങ്കിലും പനി ബാധിച്ചതിനാൽ ഒരു ദിവസം കൂടി ചികിത്സയിൽ തുടരാൻ ഡോക്ടർ പൂർണിമാറാവൂ നിർദ്ദേശിക്കുകയായിരുന്നു. 

pavitran , akg hospital, reincarnation kannur .

കഴിഞ്ഞ 13 നാണ് മംഗ്ളൂരിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന പവിത്രനെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ണൂർ എ.കെ.ജി സ്മാരക സഹകരണ ആശുപത്രി മോർച്ചറിയിലെത്തിച്ചത്. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് വാങ്ങിയാണ് സംസ്കാര ചടങ്ങുകൾ ഒരുക്കുന്നതിനിടെയിൽ മോർച്ചറിയിൽ സൂക്ഷിച്ചത്. എന്നാൽ അന്ന് രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൂപ്പർവൈസർ ജയനും ഇലക്ട്രീഷ്യൻ അനൂപും കാണിച്ച ജാഗ്രതയാണ് ഈ 67 വയസുകാരന് ജീവിതത്തിലേക്കുള്ള വഴി തുറന്നത്. പാച്ച പൊയ്കയിലെ പുഷ്പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രൻ വൃക്കസംബന്ധമായ അസുഖം കാരണം ഏറെക്കാലമായി മംഗ്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലമോശമായതിനെ തുടർന്നാണ് വെൻ്റിലേറ്ററിലേക്ക് മാറ്റിയത്. 

കൂടുതൽ ചികിത്സയൊന്നും നൽകാനില്ലെന്നും വെൻ്റിലേറ്ററിൽ നിന്നും മാറ്റിയാൽ പത്തു മിനുട്ടിലധികം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതിനെ തുടർന്നാണ് ഭാര്യ സുധയും ബന്ധുവും ആശുപത്രിയിൽ നിന്നും ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവന്നത്. യാത്രയിൽ പവിത്രന് അനക്കമൊന്നും ഇല്ലാത്തതിനാലാണ് എ.കെ.ജി ആശുപത്രി ഫ്രീസറിലേക്ക് ശരീരം മാറ്റിയത് -രാത്രി 11.30 ന് എ.കെ.ജി ആശുപത്രിയിലെത്തിച്ച മൃതദേഹം സ്ട്രച്ചറിൽ മാറ്റുന്നതിനിടെയാണ് ആംബുലൻസിൽ കയറിയ ജയനും അനൂപും പവിത്രൻ്റെ ദേഹം അനങ്ങുന്നതായി വ്യക്തമായത്. ഉടൻ ഡോക്ടറെ വിവരമറിയിക്കുകയും ഇവരുടെ നിർദ്ദേശപ്രകാരം അതി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി അടിയന്തിര ചികിത്സ നടത്തുകയുമായിരുന്നു.

facebook twitter