പെരുമ്പാവൂരിൽ വൻ രാസലഹരി പിടികൂടി. 50 ഗ്രാം എം ഡി എം എയുമായി രണ്ടുപേരെ ഡാൻസ്സാഫ് സംഘവും, തടിയിട്ടപറമ്പ് പോലീസും ചേർന്നാണ് പിടികൂടിയത്.
തെക്കേ വാഴക്കുളം സ്വദേശി മുഹമ്മദ് അസ്ലം, ചമ്പാരത്ത്കുന്ന് സ്വദേശി അജ്മൽ എന്നിവരാണ് പിടിയിലായത്.അതേസമയം ലഹരി ഗുളികകൾ വിഴുങ്ങിയെന്ന വിവരത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ ബ്രസീലിയൻ ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ഡിആർഐ കൊച്ചി യൂണിറ്റാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. കൊക്കെയ്ൻ അടങ്ങിയ അമ്പതോളം ക്യാപ്സ്യൂളുകൾ ഇവർ വിഴുങ്ങിയെന്നാണ് സംശയം. ഇതേ തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രസീലിലെ സാവോപോളോയിൽ നിന്നും വരുന്ന ദമ്പതികൾശനിയാഴ്ച രാവിലെ 8 . 45 നാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. തിരുവനന്തപുരത്ത് ബുക്ക് ചെയ്ത ഹോട്ടലിലേക്കായിരുന്നു ഇവർ പോകാനിരുന്നതെങ്കിലും ഡി ആർ ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി ആർ ഐ അറിയിച്ചു.