ആറന്മുള: ആറന്മുള മാലക്കരയില്‍ പമ്ബയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് മരിച്ചു.ഹരിപ്പാട് സ്വദേശിയും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ക്ലർക്കുമായ വിഷ്ണു ആണ് മരിച്ചത്.
ഇന്നലെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്തശേഷം വിഷ്ണുവും കുടുംബവും മടങ്ങുമ്ബോഴായിരുന്നു സംഭവം. കുടുംബാംഗങ്ങളെല്ലാവരും ചേര്‍ന്ന് മാലക്കര പള്ളിയോടക്കടവില്‍ കുളിക്കാനൊരുങ്ങവേ ഇക്കൂട്ടത്തിലെ മൂന്നുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഇതില്‍ അദ്വൈത് എന്ന പതിമൂന്നുകാരനെ കുട്ടിയുടെ അച്ഛന് തന്നെ രക്ഷിച്ചു. ഒഴുക്കില്‍പ്പെട്ട ഭാര്യ രേഖയെ രക്ഷിക്കാന്‍ ചാടിയ വിഷ്ണു ശക്തമായ ഒഴുക്കില്‍പ്പെട്ടു. രേഖയെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ ചേര്‍ന്ന് രക്ഷിച്ചു. ഇവരെ പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റി.കായംകുളത്തുനിന്നും പത്തനംതിട്ടയില്‍നിന്നുമുള്ള അഗ്നിരക്ഷാസേനാംഗങ്ങള്‍ നടത്തിയ തിരച്ചില്‍ വിഷ്ണു വിനെ മരിച്ച നിലയില്‍ കണ്ടത്തി.