തിരുവനന്തപുരം : നേമത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നേമം പുന്നമൂട്ടിൽ ആണ് സംഭവം നടന്നത്.35 വയസ്സുള്ള കുരുവിക്കാട് സ്വദേശി ബിൻസിയെ ആണ് കൊലപ്പെടുത്തിയത്. ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ ആയിരുന്നു കൊലപാതകം നടന്നത്. സുനിൽ നിരന്തരം മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
സുനില്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ബിന്‍സി മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്നാണ് മൊഴി. ഉടന്‍ അടുക്കളയില്‍ നിന്ന് വെട്ടുകത്തിയെടുത്ത് ബിന്‍സിയെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. രക്തം വാര്‍ന്ന് കിടന്ന ബിന്‍സിയെ രാവിലെ എത്തിയ ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകരാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിന്‍സി മരണപ്പെട്ടു. സുനില്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.