+

കള്ളപ്പണം വെളുപ്പിക്കൽ കേസ്; തെലുങ്ക് നടൻ മഹേഷ് ബാബുവിന് ഇഡി സമൻസ്

ഹൈദരാബാദ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സായ് സൂര്യ ഡെവലപ്പേഴ്‌സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് താരത്തിന് സമൻസ് അയച്ചിരിക്കുന്നത്.

തെലുങ്കാന : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തെലുങ്ക് നടൻ മഹേഷ് ബാബുവിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളായ സായ് സൂര്യ ഡെവലപ്പേഴ്‌സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. തിങ്കളാഴ്ച (ഏപ്രിൽ 28) ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് താരത്തിന് സമൻസ് അയച്ചിരിക്കുന്നത്.

സായി സൂര്യ ഡെവലപ്പേഴ്‌സുമായുള്ള മഹേഷ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിക്കുന്നുണ്ട്. ഗ്രൂപ്പിൻ്റെ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടന് ആകെ 5.9 കോടി രൂപ നൽകിയതായും, 3.4 കോടി രൂപ ഔദ്യോഗിക ബാങ്കിംഗ് മാർഗങ്ങളിലൂടെയും ബാക്കി തുക പണമായും നൽകിയതായും ഇഡി വൃത്തങ്ങൾ പറയുന്നു. പണ ഘടകത്തിന്റെ നിയമസാധുതയും ഉറവിടവും ഇഡി അന്വേഷിക്കുന്നുണ്ട്.

ഭാഗ്യനഗര്‍ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്റെ ഡയറക്ടര്‍ നരേന്ദ്ര സുരാന, സായ് സൂര്യ ഡെവലപ്പേഴ്‌സ് ഉടമ കെ. സതീഷ് ചന്ദ്ര ഗുപ്ത, മറ്റ് നിരവധി പേര്‍ എന്നിവര്‍ക്കെതിരെ പ്ലോട്ടുകള്‍ക്ക് മുന്‍കൂര്‍ പണം വാങ്ങി നിക്ഷേപകരെ കബളിപ്പിച്ചതിനും കരാറുകള്‍ പാലിക്കാത്തതിനും തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത നിരവധി എഫ്‌ഐആറുകളെ തുടര്‍ന്നാണ് ഇഡിയും ഈ കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്

2025 ഏപ്രില്‍ 16ന്, ഇരു ഗ്രൂപ്പുകളുമായും ബന്ധപ്പെട്ട നാല് സ്ഥലങ്ങളില്‍ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു. ഏകദേശം 100 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണമിടപാടുകളുടെ രേഖകളും ഇവിടെ നടന്ന പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. കൂടാതെ, നരേന്ദ്ര സുരാനയുടെയും സുരാന ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെയും സ്ഥലങ്ങളില്‍ നിന്ന് ആകെ 74.50 ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത പണവും കണ്ടെടുത്തു.

facebook twitter