+

ഹൈദരാബാദിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് യുവാവിനും യുവതിക്കും ദരുണാന്ത്യം

ഹൈദരാബാദിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് യുവാവിനും യുവതിക്കും ദരുണാന്ത്യം

ഹൈദരാബാദ് : ഹൈദരാബാദിനടുത്ത് ഖട്‍കേസറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. അപകടത്തിൽ യുവാവിനും യുവതിക്കും ​ദരുണാന്ത്യം. മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്.സ്ത്രീയുടെ വിവരങ്ങൾ വ്യക്തമല്ല. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് കണ്ടെത്തിയത്. തീപിടിത്തത്തിന്‍റെ കാരണം പൊലീസ് പരിശോധിച്ച് വരികയാണ്.

facebook twitter