ഭാരം കുറയ്ക്കാന്‍ നിരവധി ഡയറ്റീഷ്യന്‍മാരെ സമീപിച്ചു, ഒടുവില്‍ ആ രീതി ഫലിച്ചു : മാധവന്‍

01:56 PM Jun 26, 2025 | Suchithra Sivadas

സിനിമയില്‍ നടന്‍ ഡീ-ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയാണ് മാധവന്‍. എല്ലാവരും ഞാന്‍ പ്രായം കുറയ്ക്കുന്നതിനായി ഡീ-ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്ന് ആരോപിക്കുന്നു, എന്നാല്‍ എനിക്ക് അതിനുള്ള പണമൊന്നും കയ്യിലില്ല. അത് ഇതുവരെ സംഭവിച്ചിട്ടുമില്ല' ആപ് ജൈസ കോയിയുടെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കവെ മാധവന്‍ പറഞ്ഞു.

2016-ല്‍ സാല ഖഡൂസിനായി തയ്യാറെടുക്കുന്നതിനിടെയുള്ള തന്റെ മുന്‍കാല അനുഭവങ്ങളെക്കുറിച്ച് നടന്‍ സംസാരിച്ചു. 'സാല ഖഡൂസിനായി പരിശീലനത്തിന് പോയപ്പോള്‍ ശരീരഭാരം കുറയ്ക്കാനും ഫിറ്റ്‌നസ് നേടാനും എങ്ങനെ കഴിയുമെന്ന് ഉപദേശിച്ച നിരവധി ആളുകളെയും നിരവധി ഡയറ്റീഷ്യന്‍മാരെയും ഞാന്‍ സമീപിച്ചു. എന്ത് ഭക്ഷണക്രമം പിന്തുടരണം, ഏത് സമയം കഴിക്കണം, അങ്ങനെ പലതും... പക്ഷേ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല'.

ഒരു പഴയകാല ഫിറ്റ്‌നസ് വിദഗ്ദ്ധനെ കണ്ടുമുട്ടിയതിനു ശേഷമാണ് തനിക്ക് വ്യക്തത ലഭിച്ചതെന്നും മാധവന്‍ പങ്കുവെച്ചു. ശരീരഭാരം കുറയ്ക്കണമെങ്കില്‍ കുറച്ച് ഭക്ഷണം കഴിച്ചാല്‍ മതി എന്നാണ് അദ്ദേഹം നേരിട്ട് ഉപദേശം നല്‍കിയത്. നിശ്ചിത സമയത്ത് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുകയും ശരിക്കും വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നും ഈ രീതി ഫലപ്രദമാവുകയും ചെയ്തതായി നടന്‍ പറഞ്ഞു.