ചിറയൻകീഴ്: ചിറയിൻകീഴില്‍ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൊടിയന്റെമുക്ക് സുനിത ഭവനില്‍ സുധീഷ് കുമാറിന്റെയും ലതയുടെയും മകള്‍ അനഘ സുധീഷ് ആണ് മരിച്ചത്.തുമ്ബ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയാണ് അനഘ.
വെള്ളിയാഴ്ച രാവിലെ അമ്മ ലതയാണ് അനഘയെ വീടിനുള്ളില്‍ മുറിയിലെ ജനല്‍ കമ്ബിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ഇന്ന് നടക്കാനിരുന്ന സെമിനാറില്‍ പങ്കെടുക്കാൻ താല്പര്യമില്ല എന്നു മാത്രമാണ് കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. പഠിക്കുന്ന സ്ഥാപനത്തില്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് അറിയില്ല. ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.
Trending :