+

'അദ്ദേഹത്തിന്റെ തൂലികയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരുപാട് നല്ല കഥാപാത്രങ്ങള്‍ എനിക്ക് കിട്ടി': മോഹന്‍ലാല്‍

വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു.

എംടിയെ ഒരുനോക്ക് കാണാനായി വീട്ടിലെത്തി മോഹന്‍ലാല്‍. സംവിധായകന്‍ ടി കെ രാജീവ് കുമാറിനൊപ്പമാണ് അദ്ദേഹം സിത്താരയിലെത്തിയത്. 

ഒരുപാട് വര്‍ഷത്തെ ബന്ധമുണ്ടെന്നും നല്ല സ്‌നേഹമായിരുന്നുവെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ്. തന്റെ സംസ്‌കൃത നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു. വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. സ്‌നേഹം അങ്ങോട്ടുമിങ്ങോട്ടുമുണ്ട്. അദ്ദേഹത്തിന്റെ തൂലികയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരുപാട് കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ സാധിച്ച ഒരാളാണ് താനെന്നും മോഹന്‍ലാല്‍ പറഞ്ഞു.

facebook twitter