നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതികള്‍. അഞ്ചാം പ്രതി വടിവാള്‍ സലീമും ആറാം പ്രതി പ്രദീപുമാണ് അപ്പീല്‍ നല്‍കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി റദ്ദാക്കണം എന്നാണ് ആവശ്യം. വിചാരണക്കോടതി ശിക്ഷ വിധിച്ചത് മതിയായ തെളിവുകള്‍ ഇല്ലാതെ എന്നാണ് ഇവരുടെ വാദം.
ബലാത്സംഗത്തിന് ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ സഹായിച്ചിട്ടില്ല എന്നും പ്രതികള്‍ അപ്പീലില്‍ പറയുന്നു. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് കൂട്ട് നിന്നിട്ടില്ലെന്നും വിചാരണക്കോടതി ചുമത്തിയത് അധിക ശിക്ഷയാണെന്നും അപ്പീലില്‍ വാദിക്കുന്നു. പള്‍സര്‍ സുനിയുമായി ബന്ധമില്ല എന്ന് വടിവാള്‍ സലീമും കൂട്ടബലാത്സംഗ കുറ്റം നിലനില്‍ക്കില്ല എന്ന് പ്രദീപും പറയുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഉടന്‍ പരിഗണിക്കും.