സംവിധായകന്‍ കേതന്‍ മെഹ്ത അദ്ദേഹത്തിന്റെ പുതിയ സിനിമക്ക് വേണ്ടി തന്നെ വിളിച്ചെന്നും എന്നാൽ മുടി മൊട്ട അടിച്ച സമയം ആയിരുന്നതിനാൽ ആ വേഷം തനിക്ക് ലഭിച്ചില്ലെന്ന് പറയുകയാണ് നടൻ ആമിർ ഖാൻ . കാമുകി ഉപേക്ഷിച്ചു പോയപ്പോഴാണ് താൻ മൊട്ട അടിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൂടെ വന്ന സുഹൃത്തിന് ആ വേഷം ലഭിച്ചെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു.
‘എന്റെ കാമുകി എന്നെ ഉപേക്ഷിച്ചു പോയപ്പോള്‍ ഒരു വട്ടം ഞാന്‍ മൊട്ടയടിച്ചു. അത് കഴിഞ്ഞ് ഒരാഴ്ചയായപ്പോള്‍ കേതന്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ആരോ വിളിച്ചു പറഞ്ഞു. ഞാന്‍ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ ചര്‍ച്ച് ഗേറ്റില്‍ ഉണ്ടെന്ന് പറഞ്ഞു. ഞാന്‍ മുമ്പ് കേതനെ കണ്ടിട്ടില്ല. അന്ന് മൊബൈലും ഇല്ല. ഞാന്‍ വന്ന് അകത്തേക്ക് കടന്നപ്പോള്‍ കേതന്‍ എന്നെ നോക്കി ‘നീ നിന്റെ മുടിയില്‍ എന്താണ് ചെയ്തത്’ എന്ന് ചോദിച്ചു.
എന്റെ മുടി ഇങ്ങനെ അല്ലായിരുന്നുവെന്ന് അവന് എങ്ങനെയറിയാം എന്ന് ഞാന്‍ ആലോചിച്ചു. ആദ്യം എന്നെ അദ്ദേഹം മറ്റൊരു വേഷത്തിലേക്ക് വേണ്ടിയായിരുന്നു വിളിച്ചിരുന്നത്. മുടി ഇല്ലാത്തതുകൊണ്ടുതന്നെ ആ ചിത്രത്തിലെ രഞ്ജിത്തിന്റെ വേഷത്തിനായി എന്നെയും എന്റെ സുഹൃത്ത് അശുഷിനെയും ഓഡീഷന്‍ ചെയ്തു. അവസാനം അശുഷിന് ആ വേഷം കിട്ടി.