പുഷ്പ സിനിമയിലെ ഡാന്‍സ് നമ്പര്‍ ചെയ്യുമ്പോള്‍ താന്‍ വിറയ്ക്കുകയായിരുന്നു എന്ന് നടി സാമന്ത റൂത്ത് പ്രഭു. സാമന്തയുടെ കരിയറിലെ ശ്രദ്ധേയമായ ഒന്നായിരുന്നു അല്ലു അര്‍ജുനൊപ്പമുള്ള പുഷ്പ: ദി റൈസിലെ ചാര്‍ട്ട്ബസ്റ്റര്‍ ഗാനമായ ഊ അണ്ടാവ. ഇത് വ്യക്തിപരമായ ഒരു വെല്ലുവിളിയായിരുന്നു ഇതെന്നും ഇത്തരം ചലഞ്ചിങ് ആയ വര്‍ക്കുകള്‍ തനിക്ക് ഇഷ്ടമാണെന്നും പറയുകയാണ് താരം.
ചിത്രത്തിലെ ഡാന്‍സ് നമ്പര്‍ ചെയ്യാനുള്ള തീരുമാനത്തെ പലരും എതിര്‍ത്തിരുന്നു എന്നും താന്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ചുറ്റുമുള്ളവരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത് എന്നും നടി പറഞ്ഞു.
ആ സമയം മോശമായിരുന്നു. പക്ഷെ എനിക്ക് പാട്ടിന്റെ വരികള്‍ ഇഷ്ടപ്പെട്ടു. ഈ സിനിമ എങ്ങനെ വരുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ആരും ഇങ്ങനെയാെന്ന് മുമ്പ് എനിക്ക് ഓഫര്‍ ചെയ്തിട്ടില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ 500 ഓളം പുരുഷന്‍മാര്‍ക്ക് മുന്നില്‍ ഞാന്‍ ആക്ഷന്‍ പറയുന്നത് വരെ വിറയ്ക്കുകയായിരുന്നു എന്നാണ് സാമന്ത പറഞ്ഞത്.
അതേസമയം, മിനുട്ടുകള്‍ മാത്രമുള്ള ഡാന്‍സ് നമ്പറിന് അഞ്ച് കോടി രൂപയാണ് സമാന്ത വാങ്ങിയതെന്നാണ് പുറത്തു വന്ന റിപോര്‍ട്ടുകള്‍. വിവാഹമോചനത്തിന്റെ സമയത്താണ് ഈ ഡാന്‍സ് നമ്പര്‍ നടി ചെയ്യുന്നത്.