+

ഐസുണ്ടോ വീട്ടില്‍ ? മുഖക്കുരു ഞൊടിയിടിയയില്‍ മാറും

Acne

ഇന്നത്തെ കാലത്ത് പെണ്‍കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മുഖക്കുരു. പല ഡോക്ടര്‍മാരെ കാണിച്ചാലും ചിലരില്‍ മുഖക്കുരു പൂര്‍ണമായി മാറാറില്ല. മെഡിക്കല്‍ സോറ്റോറുകളില്‍ നിന്നും പലതരം ക്രീമുകളും ഓയിന്‍മെന്‍റുകളുമെല്ലാം പരീക്ഷിച്ചാലും പലര്‍രും ഇന്ന് മുഖക്കുരു എന്ന വെല്ലുവിളി നേരിടുന്നു എന്നതാണ് സത്യാവസ്ഥ.

എന്നാല്‍ മുഖക്കുരുവിനാല്‍ വിഷമിക്കുന്ന എല്ലാവര്‍ക്കും ഒരു കിടിലന്‍ ട്രിക്ക് പറഞ്ഞുതരാം. ഐസ് ഉപയോഗിച്ച് നമുക്ക് മുഖക്കുരുവിനെ സിംപിളായി തുരത്താന്‍ ക‍ഴിയും. മുഖത്ത് മുഖക്കുരു വന്ന് തുടങ്ങുമ്പോള്‍ തന്നെ ഐസ് ക്യൂബ് മുഖത്ത് ഉരച്ചാല്‍ മുഖക്കുരു വലുതാവുകയോ പൊട്ടിപ്പ‍ഴുക്കുകയോ ചെയ്യില്ല.

ഒരു ചെറിയ ഐസ് കട്ട എടുത്തു മുഖക്കുരു ഉള്ള ഭാഗത്ത് മെല്ലെ മസാജ് ചെയ്യുന്നതാണ് മികച്ച പ്രതിവിധി. കൂടാതെ ഐസ് കട്ട വെക്കുന്നതോടെ കുരുവിന്റെ വലുപ്പം കുറയും. തുടര്‍ന്ന് സ്വാഭാവികമായുണ്ടാകുന്ന ചുവപ്പ് കളര്‍ പോവുകയും ചെയ്യും.

facebook twitter