+

ഇടുക്കിയിൽ സ്വത്ത്‌ തർക്കത്തിനിടെ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു

ഇടുക്കിയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു ആണ് മരിച്ചത്. 

ഇടുക്കി: ഇടുക്കിയിൽ മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛൻ മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു ആണ് മരിച്ചത്. 

57 വയസായിരുന്നു. ആഗസ്റ്റ് 14 നാണ് മകൻ സുധിഷ് അച്ഛനെ ക്രൂരമായി മർദിച്ചത്. തുടർന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യപിച്ചെത്തി സ്വത്ത്‌ എഴുതി കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം. പ്രതി അമ്മയെയും മർദിച്ചിരുന്നു. 

facebook twitter