ഇടുക്കിയിൽ ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

07:22 PM May 05, 2025 | AVANI MV

ഇടുക്കി: ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.വണ്ണപ്പുറത്തുനിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബസിൻറെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. 

 ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് അപകടം. മുതലക്കോടം സ്വദേശി 22 വയസുള്ള ആദിത്യൻ ദാസ് ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് റോഡരികിൽ കിടന്ന ആദിത്യനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതും മരണകാരണമായി.