+

യു.കെയിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി നിര്യാതനായി

യു.കെയിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തൊടുപുഴ കരിമണ്ണൂർ സ്വദേശി സണ്ണി അഗസ്റ്റിൻ പൂവൻതുരുത്തിൽ (59) ആണ് അന്തരിച്ചത്. 

ലണ്ടൻ: യു.കെയിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. തൊടുപുഴ കരിമണ്ണൂർ സ്വദേശി സണ്ണി അഗസ്റ്റിൻ പൂവൻതുരുത്തിൽ (59) ആണ് അന്തരിച്ചത്. 

ലണ്ടന് സമീപമുള്ള ഡെഹനാമിലെ ബക്കന്ററിയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. 15 വർഷം മുൻപാണ് യുകെയിൽ എത്തുന്നത്. ഭാര്യ സിനി നഴ്‌സ് ആണ്. മകൾ അയന സണ്ണി മെഡിക്കൽ സ്റ്റുഡന്റ് ആണ്. 

തൊടുപുഴ കരിമണ്ണൂർ പൂവൻതുരുത്തിൽ പരേതരായ അഗസ്റ്റിൻ, റോസമ്മ ദമ്പതികളുടെ മകനാണ് സണ്ണി. നാട്ടിൽ പള്ളിക്കമുറി ലിറ്റിൽ ഫ്ലവർ ആർസി ചർച്ച് ഇടവകയിലെ അംഗങ്ങളാണ് സണ്ണിയുടെ കുടുംബം. 

സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.

facebook twitter