അടിമാലി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ നിയമനം

08:42 PM Aug 14, 2025 | AVANI MV

ഇടുക്കി: അടിമാലി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തും. ആഗസ്റ്റ് 20 ന് രാവിലെ 10.30ന് താലൂക്ക് ആശുപത്രി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.

 താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,  പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9746183705.