കാനഡയും മെക്‌സിക്കോയും അതേനാണയത്തില്‍ തിരിച്ചടിച്ചാല്‍ വീണ്ടും നികുതി കൂട്ടും ; ഭീഷണി മുഴക്കി ട്രംപ്

05:03 AM Feb 03, 2025 | Suchithra Sivadas

ഇറക്കുമതിയില്‍ 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ച അമേരിക്കയോട് കാനഡയും മെക്‌സിക്കോയും അതേനാണയത്തില്‍ തിരിച്ചടിച്ചാല്‍ കാണാമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണി.

 അമേരിക്ക പ്രഖ്യാപിച്ചതുപോലെ ഇറക്കുമതി ഉത്പന്നങ്ങളുടെ കാര്യത്തില്‍ തിരിച്ച് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്തെത്തിയത്. കാനഡയും മെക്‌സിക്കോയും തിരിച്ചും 25 ശതമാനം നികുതി പ്രഖ്യാപിച്ചാല്‍ അമേരിക്ക ഇനിയും നികുതി കൂട്ടുമെന്നാണ് ട്രംപിന്റെ ഭീഷണി.