'മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കില്‍ ആഭ്യന്തരമന്ത്രി ഉത്തരം നല്‍കേണ്ടി വന്നേനെ, മഹുവ മൊയ്ത്ര

03:05 PM Apr 24, 2025 | Suchithra Sivadas

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് മഹുവയുടെ വിമര്‍ശനം. മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കില്‍ ആഭ്യന്തരമന്ത്രിക്ക് ഇന്റലിജന്‍സിന്റെ പരാജയത്തെക്കുറിച്ച് മാധ്യമങ്ങളോട് പറയേണ്ടി വന്നേനെ എന്നായിരുന്നു മഹുവയുടെ പോസ്റ്റ്.

'മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കില്‍ ആഭ്യന്തരമന്ത്രിക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കേണ്ടി വരികയും ഇന്റലിജന്‍സിന്റെ പരാജയത്തെക്കുറിച്ചുള്ള ചില കടുത്ത ചോദ്യങ്ങള്‍ക്ക് അവര്‍ക്ക് ഉത്തരം നല്‍കേണ്ടി വരുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇവിടെ ഗോദി മീഡിയ അമിത് ഷായെ ദൈവമായി ചിത്രീകരിക്കുന്ന തിരക്കിലാണ്'- ഇതായിരുന്നു മഹുവ മൊയ്ത്രയുടെ എക്‌സ് പോസ്റ്റ്.

Trending :