ചേരുവകള്‍
ഒരു കപ്പ് റവ, അര കപ്പ് തേങ്ങ, നാല് ചെറിയ ഉള്ളി, ആവശ്യത്തിന് ഉപ്പ്.
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം മിക്സിയുടെ ജാറിലിട്ട് അല്പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം. മിക്സിയുടെ ജാറില്‍ തേങ്ങയും റവയും മൂടിനില്ക്കുന്ന ലെവലില്‍ വെള്ളം ഒഴിച്ചുകൊടുത്താല്‍ മതി. തുടര്‍ന്ന്, മാവ് പാത്രത്തിലേക്ക് മാറ്റി സ്വാദിനായി ഒരു നുള്ള് ചെറുജീരകം ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ദോശച്ചട്ടി അടുപ്പത്ത് വെച്ച് അല്പം വെളിച്ചെണ്ണ തൂവി മാവ് ഒഴിച്ച് ചുട്ടെടുക്കാം. ശ്രദ്ധിക്കുക, മാവ് അധികം പരത്തി ഒഴിക്കരുത്. നെയ് പത്തിരിയുടെ വലുപ്പത്തില്‍ മാവ് ഒഴിച്ചാല്‍ മതിയാകും. ഓര്‍ക്കുക, ഇരുവശവും മറിച്ചിട്ട് ചുട്ടെടുക്കണം.