കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ജൂലായ് 2025 സെഷനിൽ ആരംഭിക്കുന്ന വിവിധ മാസ്റ്റേഴ്സ്, ബാച്ച്ലേഴ്സ്, ബിരുദാനന്തരഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ, റീ-രജിസ്ട്രേഷൻ ആരംഭിച്ചു . അഡ്മിഷനുള്ള അപേക്ഷകൾക്ക് ignouadmission.samarth.edu.in അല്ലെങ്കിൽ www.ignou.ac.in എന്ന ലിങ്ക് സന്ദർശിക്കുക. റീ-രജിസ്ട്രേഷൻ അപേക്ഷയ്ക്ക് onlinerr.ignou.ac.in അല്ലെങ്കിൽ www.ignou.ac.in സന്ദർശിക്കുക.
അഡ്മിഷൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലായ് 15-ഉം റീ-രജിസ്ട്രേഷന്റേത് ജൂൺ 30-ഉം ആണ്. തൊഴിൽരഹിതരായ എസ്സി/എസ്ടി പഠിതാക്കൾക്ക് ഫീസിളവ് ലഭ്യമാണ്. സഹായങ്ങൾക്ക്: rckochi_admissions@ignou.ac.in